റിയാദ്: തപാൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വൻതുക പിഴ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തപാൽ നിയമങ്ങൾ ലംഘിക്കുകയും അതിന്റെ പ്രവർത്തന രീതികളിൽ വീഴ്ച്ച വരുത്തുന്നവർക്കും സൗദിയിൽ 50 ലക്ഷം റിയാൽ ( 9.9 കോടി ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്നാണ് റിപ്പോർട്ട്.
നിയമം ലംഘിക്കുന്ന സ്ഥാപനത്തിനുള്ള സേവനം നിർത്തലാക്കുമെന്നും കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്ന് വർത്തേക്കോ പൂർണമായോ ഭാഗികമായോ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുന്നറിയിപ്പിന് ശേഷവും കുറ്റം തുടർന്നാൽ ലംഘനം മുതൽ ഓരോ ദിവസവും കണക്കാക്കിയാണ് പിഴ ചുമത്തുക.
ഒരു വർഷത്തിനുള്ളിൽ നിയമ ലംഘനം ആവർത്തിക്കുന്ന സാഹചര്യത്തിൽ പിഴ ഇരട്ടിയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. നിയമപ്രകാരം. തപാൽ, പാർസൽ ഗതാഗത സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ അവരുടെ കൈവശം വിതരണത്തിന് എത്തുന്ന തപാൽ, പാർസൽ എന്നിവയിൽ നിരോധിത വസ്തുക്കളോ രാജ്യ സുരക്ഷയെ ബാധിക്കുന്ന വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അത്തരം സാധനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമാണ് നിർദ്ദേശം.
Read Also: രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments