ന്യൂഡല്‍ഹി: ‘നെയ്യ്’, ‘ഖിദ്മത്ത്’ തുടങ്ങിയ വാക്കുകൾ തീവ്രവാദികളുടെ കോഡ് ആണെന്ന് എന്‍.ഐ .എ. കോടതിയിൽ. സ്ഫോടകവസ്തുക്കള്ക്കാണ് ഗീ അഥവാ നെയ്യ് എന്ന് ഉപയോഗിക്കുന്നതെന്നും ‘ഖിദ്മത്ത്’ അഥവാ േസവനം എന്ന വാക്ക് തീവ്രവാദ പരിശീലനത്തിന് വിധേയരായവര്‍ക്കുള്ള സേവനമാണ് സൂചിപ്പിക്കുന്നതെന്നും എന്‍.ഐ .എ കോടതിയില്‍ പറഞ്ഞു.
തീവ്രവാദ ഫണ്ടിങ് സംബന്ധിച്ച കേസിന്റെ വാദത്തിനിടയിലാണ് ഡല്‍ഹി കോടതിയിൽ എന്‍.ഐ.എയുടെ വാദങ്ങള്‍. എന്നാല്‍ വാക്കുകള്‍ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടാകാമെന്നും ഇൗ പറഞ്ഞതൊന്നും കൃത്യമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്നും പറഞ്ഞ കോടതി കേസിലെ നാല് പ്രതികളെയും വെറുതേവിട്ടു.
മൂന്ന് വര്‍ഷം മുമ്പ് ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ഉത്തവാര്‍ ഗ്രാമത്തിലെ ഖുലഫാ എ റാഷിദീന്‍ മസ്ജിദുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടയിലാണ് സംഭവം. പള്ളി അധികൃതര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അനധികൃതമായി പണം വിദേശത്തുനിന്ന് സ്വീകരിച്ചെന്നുമാണ് എന്‍.ഐ .എ പറയുന്നത്. സംഭവത്തില്‍ മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് സലീം, ആരിഫ് ഗുലാം ബഷീര്‍ ധരംപുരിയ, മുഹമ്മദ് ഹുസൈന്‍ മൊലാനി എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാൽ എൻഐഎയുടെ വാദങ്ങൾക്ക് തെളിവില്ലെന്നും ഊഹങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റാരോപിതരെ വെറുതെവിട്ടത്.
Post Your Comments