ഡൽഹി: സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ 50 രൂപയ്ക്ക് താഴെയുള്ള റീചാർജിന് പണം നൽകേണ്ടതില്ല. 50നും 100നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്.
യുപിഐ ഉപയോഗിച്ച് ചെയ്യുന്ന റീചാർജുകൾക്കോ ബിൽ പേയ്‌മെന്റുകൾക്കോ ഫീസ് ഈടാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് ഫോൺപേ. ഗൂഗിൾ പേ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ ഇപ്പോഴും റീചാർജ് തുക മാത്രം ഈടാക്കുമ്പോൾ ഈടാക്കുന്നത്. അതേസമയം ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള സേവനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് നേരത്തെ തന്നെ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്.
Post Your Comments