Latest NewsKeralaNattuvarthaNews

വീട്ടിൽ തനിച്ചായ ഭാര്യയ്ക്ക് ഒരു കൂട്ടിന് രണ്ടാം വിവാഹം, സാമ്പത്തികം പ്രശ്നമല്ല: യുവാവിന്റെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഫ്രീ മാട്രിമോണിയൽ കേരള എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരിക്കുന്നത്. വീട്ടിൽ തനിച്ചായ ഭാര്യയ്ക്ക് ഒരു കൂട്ടിന് രണ്ടാം വിവാഹം, സാമ്പത്തികം പ്രശ്നമല്ല എന്നാണ് യുവാവിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. ഒട്ടനവധി പേരാണ് ഇതിനോടകം തന്നെ ഈ പോസ്റ്റ് പങ്കുവച്ചു കൊണ്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധമാണ് ഈ പോസ്റ്റെന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിലയിരുത്തുന്നത്.

Also Read:കേരളത്തിലെ അധികാരത്തിൻ ഭ്രമിച്ച് അക്രമം നടത്തുന്നവർ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ ഓർക്കുന്നത് നല്ലതാണ്: എഐഎസ്എഫ്

പോസ്റ്റിനോടൊപ്പം തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഒരു യുവതി അതിനു നൽകിയിരിക്കുന്ന രസകരമായ മറുപടിയും. ഭാര്യയ്ക്ക് എന്തു പറ്റി എന്നാണ് യുവതി കമന്റ് ബോക്സിൽ ചോദിക്കുന്നത് ഇതിനു മറുപടിയായി, ഭാര്യ വീട്ടിൽ തനിച്ചാണെന്നും, താൻ ഗൾഫിലാണെന്നും അതുകൊണ്ട് ഭാര്യയ്ക്ക് ഒരു കൂട്ടിനു ഒരാൾ കൂടെ ഉണ്ടെങ്കിൽ ഫ്രെണ്ട്സ് ആയി നിൽക്കാമെന്നാണ് നമ്മുടെ തീരുമാനം എന്നാണ് യുവാവിന്റെ മറുപടി. എന്നാൽ ഇതിനു തിരിച്ചു മറുപടിയായി യുവതി പറയുന്നത് എങ്കിൽ ഭാര്യയെ വേറെ കല്യാണം കഴിപ്പിച്ചു കൊടുത്തുകൂടെ, ഒറ്റയ്ക്കാവില്ലല്ലോ എന്നാണ്.

പലരും ഈ പോസ്റ്റ് പങ്കുവച്ചു രസകരമായ കമന്റുകളുമായി രംഗത്തു വന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായ ഇത്തരം സമീപനങ്ങളെ ഗൗരവമായിത്തന്നെയാണ് സാമൂഹ്യമാധ്യമങൾ ചർച്ച ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button