
കൊച്ചി: വിവാദമായ ഭൂമി ഇടപ്പാട് കേസില്‍ സിറോ മലബാര്‍ സഭയ്ക്ക് എതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് നിലവിലെ പ്രതിപ്പട്ടികയിലുള്ളത്. ഭൂമി വാങ്ങിയവരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്. ഭൂമിയുടെ യഥാര്‍ത്ഥ വിലയ്ക്ക് പകരം ആധാരത്തില്‍ വിലകുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നതാണ് കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
Read Also : ‘അനുപമയുടെ വിഷയം പരിഹരിക്കാന്‍ നട്ടെല്ലുണ്ടോ?’; വി കെ പ്രശാന്ത് എംഎല്‍എയോട് ചോദ്യവുമായി വീണാ നായര്‍
ഹൈക്കോടതി ഉത്തരവ് പ്രകാരം കേസില്‍ റവന്യുവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ? തണ്ടപ്പേര് തിരുത്തിയോ? തുടങ്ങിയ കാര്യങ്ങളാണ് റവന്യു സംഘം അന്വേഷിക്കുന്നത്. കേസില്‍ കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു.
Post Your Comments