തവാങ്: ഇന്ത്യ-ചൈന അതിര്‍ത്തിയായ അരുണാചല്‍പ്രദേശ് ബോര്‍ഡറില്‍ ശക്തമായ കവചം തീര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി തവാങിലും പടിഞ്ഞാറന്‍ കാമെംഗ് പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചൈനയ്ക്ക് താക്കീതെന്നോണം ഇന്ത്യന്‍ സൈനികര്‍ ഇവിടെ യുദ്ധ പരിശീലനവും നടത്തിയിരുന്നു.
Read Also : ‘ഒന്നുങ്കിൽ ഇസ്ലാം മാത്രം സ്വീകരിക്കുക, അല്ലെങ്കിൽ രാജ്യം വിടുക’: ഗതികേടിലായി അഫ്‌ഗാനിലെ സിഖ് വിഭാഗം
തന്ത്രപ്രധാനമായ സേലാ ടണലിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇന്ത്യക്ക് കഴിയും. 13,000 അടി ഉയരത്തില്‍ മലതുരന്നുള്ള ടണലുകളുടെ നിര്‍മ്മാണം അടുത്തവര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാവും. സേലാ ടണല്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. ടണല്‍ പൂര്‍ത്തിയാകുന്നതോടെ ചൈനീസ് അതിര്‍ത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍ കുറയ്ക്കാനാവും എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. നിലവില്‍ മലനിരകളിലൂടെയുള്ള സൈനിക വിന്യാസം ഏറെ ദുഷ്‌കരമാണ്. മാത്രമല്ല ഇന്ത്യന്‍ നീക്കങ്ങള്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയും. തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനീസ് പട്ടാളത്തിന് ഒരു സൂചനയും നല്‍കാതെ എളുപ്പത്തില്‍ സൈനിക നീക്കം നടത്താന്‍ ഇന്ത്യക്ക് കഴിയും.
12.04 കിലോമീറ്റര്‍ ദൂരമുള്ള ടണലിന്റെ നിമ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 2019 ലാണ് തുടക്കം കുറിച്ചത്. 1790 മീറ്ററും 475 മീറ്ററുള്ള രണ്ടുടണലുകളാണ് നിര്‍മ്മിക്കുന്നത്. അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രധാന പാതയോട് ചേര്‍ന്ന് ചെറിയ പാതകളും ഉണ്ടാവും. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈന്‍ ടണല്‍ എന്ന ഖ്യാതിയും സെനാല്‍ ടണലിന് തന്നെയാകും.
Post Your Comments