ThrissurNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച്‌ പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പോലീസ് പിടിയിൽ

ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പിടിയിൽ. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിൽ പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍ ജോയി (23) ആണ് അറസ്റ്റിലായത്.

സാമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയല്‍ സൗഹൃദത്തിന്റെ മറവിൽ പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആന്ധ്രാ പ്രദേശിലേക്ക് കടന്ന യുവാവിനെ പെണ്‍കുട്ടിയുടെ പരാതിയിന്മേൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല: മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ നിഷേധിച്ച് അനന്യ

ആന്ധ്ര പ്രദേശിലേക്ക് കടന്ന ശേഷം ഫോണും സിം കാര്‍ഡുകളും ഉപേക്ഷിച്ചതിന് ശേഷം തമിഴ്നാട്ടിലെത്തി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവെന്നും പിന്നീട് ബംഗളൂരുവിലെത്തിയെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്ത് തൃശൂർ ജയിലിലേക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button