കോട്ടയം: എം ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വ്യാജപരാതിയെന്ന് ആരോപണം. എഐവൈഎഫ് വൈക്കം മണ്ഡലം ഭാരവാഹി ശരത് രവീന്ദ്രൻ ഇക്കാര്യം സമ്മതിക്കുന്നതായി സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിൽ സൂചിപ്പിക്കുന്നു.
ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞതും പുലച്ചി എന്ന് വിളിച്ചതായി പറഞ്ഞതും ഒരു ഓളത്തിന് പറഞ്ഞതാണെന്ന് എഐവൈഎഫ് കോട്ടയം ജില്ലാ എക്‌സ്‌ക്യൂട്ടീവ് അംഗമായ ശരത് രവീന്ദ്രന്‍, ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് സമ്മതിക്കുന്ന ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഏഴ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, എസ്.സി.എസ്ടി നിയമം തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്.
അതേസമയം, എഐഎസ്എഫ് നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ നേരത്തെ രംഗത്തെത്തിയിരുന്നു. ക്യാമ്പസുകളില്‍ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Post Your Comments