KeralaLatest NewsNews

നിങ്ങള്‍ പറയുന്ന ആ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് സംപ്രേക്ഷണം ചെയ്യൂ, മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് കെ.സുധാകരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ നിന്ന് കോണ്ടം പാക്കറ്റുകളും ഗര്‍ഭനിരോധന ഗുളികകളും പിടിച്ചെടുത്തതും ഒളികാമറകളെ കുറിച്ചുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കെ സുധാകരന്‍ ക്ഷുഭിതനായത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരന്‍ പൊട്ടിത്തെറിച്ചത്.

Read Also : മോന്‍സന്റെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ കണ്ടെത്തിയത് കോണ്ടം പാക്കറ്റുകളും ഗര്‍ഭ നിരോധന ഗുളികകളും

‘ ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് എടുക്കേണ്ട, ഇത് ജനുസ് വേറെയാ.. മനസിലായില്ലേ’ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. ദൃശ്യങ്ങളുണ്ടെങ്കില്‍ അത് ചാനലില്‍ സംപ്രേക്ഷണം ചെയ്യൂ എന്നും അദ്ദേഹം മാദ്ധ്യമങ്ങളെ വെല്ലുവിളിച്ചു. മോന്‍സന്റെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button