Latest NewsNewsIndia

ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്താൽ പ്രസവം: മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ വിവാദത്തിൽ

കുഞ്ഞിന്‍റെ പ്രസവത്തിനായി 'ഹോം ബർത്ത് എക്സ്പീരിയൻസ്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്

കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ വെളിപ്പെടുത്തൽ വിവാദത്തിൽ. ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്താൽ പ്രസവം നടത്തിയതെന്ന ചെന്നൈ സ്വദേശികളായ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. തുടർന്ന് പോലീസ് സംഭവത്തിൽ കേസ് എടുത്തു.

36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യയും 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്‍റെ പ്രസവത്തിനായി ‘ഹോം ബർത്ത് എക്സ്പീരിയൻസ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം വീടുകളിൽ തന്നെ എങ്ങനെ പ്രസവം നടത്താമെന്ന് അംഗങ്ങളെ ഉപദേശിക്കുന്ന പോസ്റ്റുകളും ചിത്രീകരണങ്ങളുമാണ് ഈ ഗ്രൂപ്പിൽ പങ്കുവെക്കപ്പെടുന്നത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് കേട്ടറിഞ്ഞ ദമ്പതികൾ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്‍റെ ജന്മദിനത്തിനായി ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

read also: അമ്മു സജീവന്‍റെ മരണത്തിൽ : മൊബൈല്‍ ഫോണിൽ തെളിവുകൾ, മൂന്ന് സഹപാഠികൾ റിമാന്‍ഡിൽ

പ്രസവ കാലഘട്ടത്തിൽ ഒരിക്കൽ പോലും ഇവർ വൈദ്യസഹായം തേടിയിട്ടില്ലെന്നും നവംബർ 17 -ന് സുകന്യക്ക് പ്രസവവേദന ഉണ്ടായപ്പോഴും ആശുപത്രിയിൽ പോകാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ട് മനോഹരൻ തന്നെയാണ് പ്രസവം കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അപകടകരവും അശാസ്ത്രീയവുമായ രീതിയിൽ കുഞ്ഞിന്‍റെ ജനനത്തിന് സാഹചര്യം ഒരുക്കിയ ദമ്പതികൾക്കെതിരെ പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസറാണ് കുന്ദ്രത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button