Latest NewsUAENewsInternationalGulf

ഷാർജയിൽ നേരിയ ഭൂചലനം

ഷാർജ: ഷാർജയിൽ നേരിയ ഭൂചലനം. അൽ ഫയാ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. യുഎഇ സമയം രാത്രി 7.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎഇ നാഷണൽ സെന്റർ മെട്രോളജി വ്യക്തമാക്കി.

Read Also: തലയില്‍ സെര്‍ച്ച്‌ ലൈറ്റും കൈയില്‍ തോക്കുമായി വനത്തില്‍ വേട്ട : സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ പോലീസുകാരന് പണികിട്ടി

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ചെറുതായി ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയിൽ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ദിബ്ബ അൽ ഫുജൈറയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഒക്ടോബർ 4 വ്യാഴാഴ്ച്ച യുഎഇ സമയം 21.14 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിബ്ബ അൽ ഫുജൈറയിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Read Also: ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയയും വളരില്ല, രാജ്യത്ത് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസ്: യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button