ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രൊജക്ടായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിറം മങ്ങുന്നു. പദ്ധതിക്കായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. രാജ്യാന്തര ഏജന്‍സികളുടെ വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലപാട് വ്യക്തമാക്കിയത്.
Read Also : കൗൺസിൽ യോഗത്തിലെ ബിജെപി പ്രതിഷേധം: പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് ആര്യ രാജേന്ദ്രൻ
63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം, പദ്ധതിയുടെ അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടര്‍ ഭൂമിയില്‍ 1198 ഹെക്ടറും സ്വകാര്യ വ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11,837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
33,700 കോടി രൂപ ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ്.ഡബ്ല്യു എന്നീ ഏജന്‍സികളില്‍ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസല്‍.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രോജക്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതി.
Post Your Comments