തിരുവനന്തപുരം: സിപിഎം പ്രവർത്തകരായ മാതാപിതാക്കൾ തട്ടിയെടുത്ത തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാര സമരത്തിനൊരുങ്ങി അനുപമ എസ് ചന്ദ്രന്‍. ശനിയാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് അനുപമ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോർട്ട് തേടിയിരിക്കുന്നതിനിടെയാണ് അനുപമ സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.
പ്രസവിച്ച് മൂന്നാം നാള്‍ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ തന്റെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്ത് നല്‍കിയെന്നാണ് അനുപമയുടെ ആരോപണം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണെന്നും കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്നും അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തൽ: സൗദി അറേബ്യയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കുന്നത് നീട്ടി വെച്ചു
സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments