UAELatest NewsNewsInternationalGulf

ഭക്ഷ്യ സുരക്ഷാ നിയമം പാലിച്ചില്ല: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി

അബുദാബി: അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചു പൂട്ടി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. അൽമദദ് റിഫ്രെഷ്‌മെന്റ് എന്ന റെസ്റ്റോറന്റാണ് അടച്ചത്.

Read Also: പൗരത്വ നിയമത്തിനെതിരായി പ്രതിഷേധം നടത്തിയ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിന് ജാമ്യം നിഷേധിച്ച് കോടതി

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് 2008 ലെ നിയമം നമ്പർ (2) ലംഘിച്ചതിനുമാണ് റെസ്‌റ്റോറന്റിനെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണശാല പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും റെസ്റ്റോറന്റുകൾ ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഫുഡ് ഇൻസ്‌പെക്ടർമാർ എമിറേറ്റ്‌സ് റെസ്റ്റോറന്റുകളിൽ പതിവായി പരിശോധന നടത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800555 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അഭ്യർത്ഥിച്ചു.

Read Also: ‘മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശി’: ലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന് ഷഹന കല്ലടി

shortlink

Related Articles

Post Your Comments

Related Articles


Back to top button