ആലപ്പുഴ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചതും വിതരണം ചെയ്തതും സിപിഎം ഓഫീസ് വഴി. ആലപ്പുഴ മുട്ടാർ പഞ്ചായത്തിൽ 13ാം വാർഡിൽ നടന്ന സംഭവത്തിൽ പ്രളയബാധിതരെ സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഭക്ഷ്യധാന്യങ്ങൾ ചെയ്തത്.
പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതിനാലാണ് ഭക്ഷ്യധാന്യങ്ങൾ പാർട്ടി ഓഫീസ് വഴി വിതരണം ചെയ്തതെന്നാണ് വില്ലേജ് ഓഫീസർ നല്കുന്ന വിശദീകരണം. അതേസമയം വെള്ളം കയറാത്ത നിരവധി സ്ഥലങ്ങൾ പ്രദേശത്തുണ്ടെന്നിരിക്കെ ഉണ്ടായ വിവാദ നടപടിയ്ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
തുടർച്ചയായി പെയ്ത മഴയിൽ ഒറ്റപ്പെട്ട് പോയ മുട്ടാർ പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് വിതരണം ചെയ്യാൻ സിവിൽ സപ്ലെസ് വകുപ്പാണ് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകാമെന്നിരിക്കെ ദുരിത ബാധിതരെ സിപിഎം ഓഫീസിൽ വിളിച്ചു വരുത്തി സാധനങ്ങൾ വിതരണം ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
Post Your Comments