ന്യൂഡല്‍ഹി: നൂറ് കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിഞ്ഞത് രാജ്യത്തിനാകെ അഭിമാനകരമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകളും വാക്സിനേഷനിലെ പോരായ്മകളും കേന്ദ്ര സര്‍ക്കാര്‍ മറികടന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്സിന്‍ എന്ന ചരിത്രത്തിലേക്ക് കുതിച്ചത്. 2021 ജനുവരി 16 നായിരുന്നു വാക്സിന്‍ വിതരണം ആരംഭിച്ചത്. ചരിത്ര നിമിഷത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും.
ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.
12 കോടിയിലേറെയാണ് ഉത്തര്‍പ്രദേശിലെ വാക്സിനേഷന്‍. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ചുവടെ:
1. ഉത്തര്‍പ്രദേശ്
2.മഹാരാഷ്ട്ര
3.പശ്ചിമ ബംഗാള്‍
4.ഗുജറാത്ത്
5.മധ്യപ്രദേശ്
6.ബിഹാര്‍
7.കര്‍ണാടക
8.രാജസ്ഥാന്‍
9.തമിഴ്നാട്
10.ആന്ധ്രാപ്രദേശ്
കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലും(St. Angelo Fort ) ആഘോഷങ്ങള്‍ നടക്കും.
Post Your Comments