തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ആളുകളെ രക്ഷിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. സംസ്ഥാനത്ത് 428 ക്യാമ്പുകള്‍ തുടങ്ങി. എല്ലാ ജില്ലകളിലും കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു.
മഴക്കെടുതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നഷ്ട പരിഹാരം വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ പരാമവധി ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും നേരത്തെ ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ പോകരുതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് മഴയ്ക്ക് കാരണം. രണ്ട് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
Post Your Comments