തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.
‘കാലാവസ്ഥ മുന്നറിയിപ്പില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. ദുരന്ത മേഖലകളില്‍ സര്‍ക്കാരിന് കൃത്യ സമയത്ത് അറിയിപ്പ് നല്‍കാനായില്ല. രക്ഷാപ്രവര്‍ത്തനം വൈകി. അതിനുള്ള സംഘം പ്രദേശത്തില്ലായിരുന്നു’, വി ഡി സതീശൻ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജീവനൊടുക്കിയ ചങ്ങനാശേരിയിലെ ഹോട്ടല്‍ ഉടമ സരിന് മോഹന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സർക്കാരിനെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമർശനം ഉയർന്നത്.
‘കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നദികളില്‍ വെള്ളം കയറിയാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ല’, വി ഡി സതീശന് വിമർശിച്ചു.
Post Your Comments