ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഇമ്രാന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടത്തെ തലവന്‍മാരില്‍ നിന്നും മറ്റും ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ് പണം സ്വന്തമാക്കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു.
Read Also : ബെവ്കോയ്ക്ക് മുന്നിൽ ആളുകൾ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്, മറ്റുകടകളിലെ പോലെ സൗകര്യം വേണം: ഹൈക്കോടതി
ഒരു മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള വാച്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരത്തില്‍ ഇമ്രാന്‍ വിറ്റു കാശാക്കിയതായി പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ‘പാകിസ്ഥാനിലെ നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന സമ്മാനങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്. ഈ സമ്മാനങ്ങള്‍ പൊതുലേലത്തിലൂടെ വിറ്റ് പണം പൊതുഖജനാവില്‍ ചേര്‍ക്കണം. എന്നാല്‍ ഇമ്രാന്റെ സ്വന്തം കീശയിലേക്കാണ് സമ്മാനങ്ങള്‍ വിറ്റ പണം പോകുന്നത് ‘ , പ്രതിപക്ഷം ആരോപിച്ചു.
ഇമ്രാന്‍ ഖാന് ഗള്‍ഫ് രാജ്യത്തെ ഒരു രാജകുമാരന്‍ സമ്മാനിച്ച ഒരു മില്യണ്‍ യുഎസ് ഡോളര്‍ വിലയുള്ള വാച്ച് വിറ്റതാണ് ഇപ്പോള്‍ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. ദുബായില്‍ വച്ചാണ് വാച്ച് ഇമ്രാന്‍ വിറ്റത്. ദി എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ തലവന്മാരില്‍ നിന്ന് പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങള്‍ വിറ്റതിലൂടെ ഇമ്രാന്‍ പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തി എന്നും പാകിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവ് റാണ സനാവുള്ള പ്രതികരിച്ചു. പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റ് മറിയം നവാസും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പൊതു ലേലത്തിലൂടെയാണ് രാജ്യ തലവന്‍മാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ വില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ശൈലി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാന് ലഭിക്കുന്ന സമ്മാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പോലും പുറത്ത് വിടുന്നില്ലെന്നും ആരോപണമുണ്ട്.
Post Your Comments