മുംബൈ: ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയെ എന്‍സിബി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. നാളെ രാവിലെ 11 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് പിതാവും നടനുമായ ചങ്കി പാണ്ഡെയ്ക്ക് ഒപ്പം അനന്യ എന്‍സിബി ഓഫീസിലെത്തിയത്. രണ്ട് മണിക്ക് എത്താനായിരുന്നു നിര്‍ദ്ദേശമെങ്കിലും അനന്യയുടെ വീട്ടിലെ എന്‍സിബി റെയ്ഡും മറ്റ് നടപടികളുമാണ് വൈകിപ്പിച്ചത്.
Read Also : ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ല : സത്യാവസ്ഥ വെളിപ്പെടുത്തി സമീര്‍ വാങ്കഡേ
വീട്ടിലെ റെയ്ഡില്‍ ലാപ്ടോപ്പും മൊബൈലും ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി റെയ്ഡ് നടത്തിയതും ആര്യന് ഖാന് ഉള്‍പ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആര്യനെതിരെയുള്ള ശക്തമായ തെളിവുകളാകും.
Post Your Comments