Latest NewsCarsNewsAutomobile

ഥാറിന്റെ പുത്തൻ പതിപ്പുമായി മഹീന്ദ്ര

മുംബൈ: 2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവി വിപണിയിൽ അവതരിപ്പിച്ചത്. ഒരുവർഷത്തിനിടെ വാഹനം 75,000 ബുക്കിംഗുകൾ നേടി എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ഥാറിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഥാറിന്റെ 5 ഡോർ പതിപ്പിനെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കമെന്ന് മോട്ടോർ ബീൻ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടം നടത്തുന്ന അഞ്ച് ഡോർ പതിപ്പ് 2023ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ പുതിയ ബൊലോറോ, സ്കോർപിയോ തുടങ്ങിയ 9 വാഹനങ്ങൾ സമീപഭാവിയിൽ പുറത്തിറക്കുമെന്നും മഹീന്ദ്ര പറയുന്നു. എസ്യുവി വിപണിയിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ഥാർ അടക്കമുള്ള പുതിയ വാഹനങ്ങളുടെ വരവ് എന്നാണ് റിപ്പോർട്ടുകൾ.

Read Also:- ദീര്‍ഘ നേരം ഇരുന്നുള്ള ജോലി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ഈ അഞ്ച് ഡോർ പതിപ്പിന്റെ സ്റ്റൈലിംഗ് നിലവിൽ മോഡലിനു സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എം ഹോക് ഡീസൽ എൻജിനുകളാണ് ഥാറിന് പ്രവർത്തിക്കുന്നത്. പെട്രോൾ എഞ്ചിൻ 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും, ഡീസൽ എൻജിൻ 130 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കും. മാനുവൽ ട്രാൻസ്മിഷനൊപ്പം എൽഎക്സ് വേരിയന്റിൽ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button