ThiruvananthapuramKeralaNattuvarthaLatest NewsNews

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച്, ഗ്രൂപ്പുകളേയും പരിഗണിച്ചു: കെ സുധാകരന്‍

തിരുവനന്തപുരം: സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പട്ടികയുടെ പേരില്‍ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും തീരുമാനത്തിന് എതിരേ വരില്ലെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിൽ ഗ്രൂപ്പുകളേയും പരിഗണിച്ചുവെന്നും പട്ടികയിലുള്ളത് എ, ഐ ഗ്രൂപ്പുകളിലുള്ളവരാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ തീരുമാനം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യൻ ഖാനെ പിടിച്ച സമീർ വാങ്കഡെ പാവ: ഒരു വർഷത്തിനുള്ളിൽ അയാളുടെ ജോലി തെറിപ്പിക്കുമെന്ന് വെല്ലുവിളിച്ച് നവാബ് മാലിക്

56 അംഗ കെപിസിസി ഭാരവാഹിപട്ടികയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിടി ബല്‍റാം, എന്‍ ശക്തന്‍, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് വൈസ്‌ പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളും 28 അംഗ നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകള്‍ മാത്രവുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button