ജനീവ: അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ഉത്തര കൊറിയയിലെ കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായി സൈനിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : വാക്സിനേഷനിൽ കേന്ദ്രസർക്കാർ ചരിത്രം സൃഷ്ടിച്ചത് രാജ്യത്തിനാകെ അഭിമാനകരം : കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
അതിനിടെ, ഉത്തരകൊറിയയുടെ നീക്കത്തെ വിമര്‍ശിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. അടിയന്തിര യു.എന്‍ സുരക്ഷ കൗണ്‍സില്‍ ചര്‍ച്ചക്കു പിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉത്തരകൊറിയക്കെതിരെ പ്രതികരിച്ചത്.
പുതിയ ഉപരോധത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും ഉത്തര കൊറിയക്കെതിരെ നിലവിലുള്ള ഉപരോധം ശക്തമാക്കുമെന്ന് രാജ്യ പ്രതിനിധികള്‍ പറഞ്ഞു. 2019ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നുമായി നടത്തിയിരുന്ന സമാധാന കരാര്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് പോങ്യാങില്‍ നിന്ന് പലതവണ ആയുധ പരീക്ഷണ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ യു.എന്‍ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
Post Your Comments