എലിശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. വീട്ടിലെ സാധനങ്ങൾ ഒന്നൊന്നായി കരണ്ടു തിന്നാൻ തുടങ്ങുന്നതിൽ മാത്രം തീരുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങൾ ഇവ പരത്തുന്ന രോഗങ്ങളെയാണ് ഏറ്റവുമധികം പേടിക്കേണ്ടത്. എലിശല്യം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ എലികൾ പെരുകുകയും കുന്നു കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ മാലിന്യങ്ങൾ വീട്ടിലും പരിസരത്തും കുന്നുകൂടാതെ നോക്കുക. ഒപ്പം ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് വലിച്ചെറിയാതെയും നോക്കുക.
നമ്മുടെ ശ്രദ്ധ ചെന്നെത്താൻ സാധ്യത കുറവുള്ള സ്ഥലത്തായിരിക്കും പ്രധാനമായും എലികളുടെ വാസം. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത പെട്ടികളും പേപ്പറുകളും കുപ്പികളുമൊക്കെ അപ്പപ്പോൾ നീക്കം ചെയ്യുക.
Read Also : അഴകുള്ള നീണ്ട മുടിയ്ക്ക് വേണം നല്ല ഭക്ഷണങ്ങള്‍!
എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിക്കാം. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ സമീപത്ത് നിന്നും ഇവ മാറ്റി വയ്ക്കാൻ ശ്രദ്ധിക്കുക.
വീടിന് പുറത്ത് നിന്ന് എലികൾക്ക് അകത്തേക്ക് വരാൻ സാധ്യതയുള്ള ദ്വാരങ്ങൾ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ അടയ്ക്കുക. അതുപോലെതന്നെ വാതിലുകൾക്കും ജനലുകൾക്കും വിടവുകൾ ഉണ്ടെങ്കിൽ അതും അടയ്ക്കുക.
Post Your Comments