കോഴിക്കോട്: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ. കോഴിക്കോട് മലയോരമേഖലയായ തിരുവമ്പാടി, കുറ്റ്യാടി മേഖലകളിലാണ് വൈകീട്ടോടെ കനത്ത മഴ ആരംഭിച്ചത്. ഇടിമിന്നലോടെയാണ് മഴയെത്തിയത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ മിന്നലില്‍ തെങ്ങുകള്‍ കത്തി.
കൊടിയത്തൂരില്‍ ടൗണിന് സമീപത്തെ വീട്ടിലെ രണ്ടു തെങ്ങുകളാണ് മിന്നലേറ്റ് കത്തിയത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയിലാണ് മഴ കനക്കുന്നത്. കക്കാടംപോയില്‍, ആനക്കാംപോയില്‍, കൂടരഞ്ഞി മേഖലകളിലും ശക്തമായ മഴ പെയ്തു.
താമരശേരി ഭാഗങ്ങളിലും മഴ ശക്തമാണ്. ഈങ്ങാപ്പുഴ പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ മഴ തുടര്‍ന്നാല്‍ ചെറുപുഴകളില്‍ വെള്ളം ഉയരും. വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരുവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments