കാബൂള്‍ : അഫ്ഗാനില്‍ നിന്നും പുറത്തുവരുന്നത് താലിബാന്റെ ക്രൂരതകള്‍. അഫ്ഗാന് വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയര്‍ വോളിബോള്‍ താരത്തിന്റെ തല വെട്ടിയതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തലവെട്ടി മാറ്റിയ നിലയിലുള്ള യുവതിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ ടീമിലെ അംഗത്തെ താലിബാന് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പരിശീലകനാണ് വിദേശ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തിയത്. മഹജബിന്‍ ഹക്കിമി എന്ന വനിത താരത്തിനെ ഒക്ടോബര്‍ ആദ്യവാരമാണ് കൊലപ്പെടുത്തിയത്, എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തി. മഹജബിന്റെ അരുംകൊലയെ തുടര്‍ന്ന് സഹതാരങ്ങളെല്ലാം ഇപ്പോള്‍ ഒളിവിലാണ്.
Read Also : നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന വൈദികന് അറസ്റ്റില്‍
ഗനി സര്‍ക്കാരിന്റെ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിനു വേണ്ടിയും മഹജബിന്‍ കളിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന് രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ താരങ്ങള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരില്‍ രണ്ട് കളിക്കാര്‍ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഭരണം ഏറ്റെടുത്തതോടെ താലിബാന് വനിതാ കായികതാരങ്ങളെ തിരിച്ചറിയാനും വേട്ടയാടാനും ആരംഭിച്ചു. 1978ലാണ് അഫ്ഗാന് ദേശീയ വനിതാ വോളിബോള്‍ ടീം രൂപീകരിച്ചത്.
Post Your Comments