Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternationalWomenLife Style

സ്ത്രീകളെ അടിമകളാക്കുന്ന വേശ്യാവൃത്തി നിരോധിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി: ദോഷം ചെയ്യുമെന്ന് വിലയിരുത്തൽ, എതിർപ്പ്

ലൈംഗിക തൊഴില്‍ നിര്‍ത്തലാക്കാനൊരുങ്ങി സ്‌പെയിന്‍. സ്ത്രീകളെ അടിമകളാക്കുന്ന വേശ്യാവൃത്തി നിരോധിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ഞായറാഴ്ച നടന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ കോൺഫറൻസിൽ ആണ് സാഞ്ചസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ 2019 -ലെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം അനുസരിച്ചായിരുന്നു പ്രഖ്യാപനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഏറ്റവും മോശമായ രൂപങ്ങളിലൊന്നാണ് വേശ്യാവൃത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.

Also Read:കരസേനമേധാവിയുടെ കശ്മീര്‍ സന്ദര്‍ശനം: അതിർത്തി കടന്ന് ഇന്ത്യൻ അന്തർവാഹിനിയെന്ന പാകിസ്ഥാന്റെ വ്യാജ ആരോപണം പൊളിച്ച് ഇന്ത്യ

എന്നാൽ, ഈ നിരോധനം സ്ത്രീകളെ കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികത്തൊഴില്‍ കൂടുതൽ അപകടകരമാക്കാൻ ഈ നിരോധനത്തിന് കഴിയുമെന്ന് സ്പെയിനിലെ സെക്സ് വർക്ക് അഡ്വക്കസി ഗ്രൂപ്പുകൾ പറയുന്നു. ലൈംഗികത്തൊഴിലാളികളെയും അവരെ സമീപിക്കുന്നവരെയും ക്രിമിനല്‍ വല്‍ക്കരിക്കുന്ന ഈ നയം ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്ന് ലൈംഗികത്തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കുന്ന നൂറിലധികം സംഘടനകളെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ സെക്സ് വര്‍ക്കേഴ്സ് റൈറ്റ്സ് അലയന്‍സ് വക്താവ് വൈസ് വേൾഡ് ന്യൂസിനോട് വ്യക്തമാക്കി.

ലൈംഗികത്തൊഴിൽ നിരോധിച്ച രാജ്യങ്ങളിലെല്ലാം ലൈംഗികത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലേക്ക് ആണ് തെളിച്ചത്. അവർക്ക് മറ്റൊരു വരുമാനമില്ലാതെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്, അതുപ്രകാരം അതിക്രമവും രോഗങ്ങളും വര്‍ധിച്ചുവെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. സ്പെയിനിൽ ഉൾപ്പെടെ നിരവധി ലൈംഗികത്തൊഴിലാളികൾ ഭവനരഹിതരാണെന്നും അവരെ സന്ദർശിച്ച് അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുനൽകുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button