ThrissurKeralaLatest NewsNewsCrime

‘സ്വര്‍ണവും വിദേശ പണവും സമ്മാനം’: സോഷ്യൽ മീഡിയയിലെ ‘വിദേശ’ ഡോക്ടർ ദമ്പതികൾ പിടിയിൽ

തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച്‌ 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

തൃശൂര്‍: വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പറ്റിക്കുന്ന ദമ്പതികൾ അറസ്റ്റിൽ. ഫെയ്‌സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വര്‍ണവും പഴ്‌സല്‍ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തില്‍ വന്‍തുക അവരിൽ നിന്നും തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളായ മണിപ്പുര്‍ സ്വദേശിനിയും ഭര്‍ത്താവുമാണ് പിടിയിലായത്. മണിപ്പുര്‍ ഈസ്റ്റ് സര്‍ദാര്‍ ഹില്‍സ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്‌നിഹുയ് കോം, ഭര്‍ത്താവ് ഹൃഗ്‌നിതേങ് കോം എന്നിവരാണ് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്.

READ ALSO: തലപ്പാവ് അഴിച്ച്‌ കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടു: വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാര്‍

റുഗ്‌നിഹുയ് ആണ് സ്ത്രീകളെ ഫോണില്‍ വിളിച്ചു തട്ടിപ്പ് നടത്തുന്നത്. ഇതിനു ആവശ്യമായ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാര്‍ഡ് സംഘടിപ്പിക്കുകയുമാണ് ഭര്‍ത്താവു ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച്‌ 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഫെയ്‌സ് ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച്‌ പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്നു ഇവർ സ്ത്രീകളെ വിസ്‌ഡയസിപ്പിക്കും. അതിനു ശേഷം ഇവ ഇന്ത്യയിൽ എത്തിയെന്നും അതിനായുള്ള നികുതി, ഇന്‍ഷുറന്‍സ്, പണം ഇന്ത്യന്‍ രൂപയായി മാറ്റാനുള്ള പ്രൊസസിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു പി[പിന്നിൽ വലിയ ഒരു സംഘം തന്നെയുണ്ടെന്ന് സിറ്റി സൈബര്‍ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button