ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 100 കോടിയിലേയ്ക്ക് എത്തുന്നു. ഒന്നാം ഡോസ് എടുത്തവരുടെ എണ്ണമാണ് 100 കോടിക്കരികെ എത്തി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ ആദ്യ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരുടെ എണ്ണം 99.12 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 41,36,142 ഡോസുള്‍പ്പെടെ 97,99,506 സെഷനുകളിലായി 99,12,82,283 പേര്‍ വാക്സിന്‍ സ്വീകരിച്ചു.
Read Also : രാജ്യത്ത് മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തി കേന്ദ്രം : പുതിയ നിയമഭേദഗതി കൊണ്ടു വരാന്‍ നീക്കം
അതേസമയം, രണ്ടുഡോസും സ്വീകരിച്ചത് 29,01,37,652 പേര്‍ മാത്രമാണ്. രണ്ടാം ഡോസ് എടുത്തവരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,446 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,78,247 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.15% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായ 115-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,623 പേര്‍ക്കാണ്.
Post Your Comments