Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CricketLatest NewsNewsIndiaSports

‘ബൈ ബൈ, ഞാൻ പോകുന്നു’: ഇന്ത്യ-പാക് പോരാട്ടം, അവധിയെടുക്കുകയാണെന്ന് സാനിയ

ഇന്ത്യ-പാക് മത്സര ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് താൽക്കാലിക അവധിയെടുക്കുകയാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താൻ തൽക്കാലത്തേക്ക് സോഷ്യൽ മീഡിയകളിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് സാനിയ അറിയിച്ചത്. സാനിയയ്ക്ക് മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്. ഗുഡ് ഐഡിയ എന്നായിരുന്നു യുവരാജ് സിംഗ് കമന്റ് ചെയ്തത്.

Also Reda:‘ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്‌നനാണെന്ന് തുറന്നടിച്ചത്’: ചെറിയാന്‍ ഫിലിപ്പിനെ അഭിനന്ദിച്ച് മുരളീധരൻ

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. എപ്പോഴൊക്കെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉണ്ടാകാറുണ്ടോ, അപ്പോഴൊക്കെ ട്രോളുകൾക്കും പാരിഹാസങ്ങൾക്കും വിമശനങ്ങൾക്കും സാനിയ പാത്രമാകാറുണ്ട്. ഇന്ത്യക്കാരിയെന്ന നിലയില്‍ ഇന്ത്യയുടെ വിജയം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ-പാക് മത്സര സമയം സാനിയയ്ക്ക് അത്ര സുഖപ്രദമല്ല. എന്നിരുന്നാലും പോർവിളികളും കുത്തുവാക്കുകളും ഉണ്ടാകാതിരിക്കാനാണ് താരത്തിന്റെ ഈ ‘ഊളിയിടൽ’ എന്നാണു സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

shortlink

Related Articles

Post Your Comments

Related Articles


Back to top button