കൊച്ചി: ചാലക്കുടി മലയോര മേഖലയില്‍ തീവ്രമഴ തുടരുകയാണ്. മഴവെള്ളപ്പാച്ചലില്‍ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളകെട്ടിലായി. ചാര്‍പ്പ വെള്ളച്ചാട്ടത്തിലൂടെയുണ്ടായ മഴവെള്ളപ്പാച്ചില്‍ റോഡ് കവിഞ്ഞൊഴുകി. വാഴച്ചാലിലേക്ക് വിനോദസഞ്ചാരികള്‍ എത്താതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഉണ്ടായില്ല.
Read Also : പൊന്നാനിയില്‍ നടുക്കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച: ഒരാളുടെ മൃതദേഹം കണ്ടെത്തി
പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാര്‍പ്പ തോട്ടില്‍ വലിയ തോതില്‍ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. ഉരുള്‍പൊട്ടലായിരിക്കും
എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മഴവെള്ളപാച്ചിലാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മലയില്‍ നിന്നുള്ള എല്ലാ കൈവഴികളും നിറഞ്ഞ് കവിഞ്ഞ് ചാര്‍പ്പ തോട്ടിലെത്തിയതോടെ തോട് നിറഞ്ഞൊഴുകി. ഇതോടെ ചാര്‍പ്പ പാലത്തിന് മുകളിലൂടെ വെള്ളം ചാടുകയും ചെയ്തു.
അതിരപ്പിള്ളി വെള്ളച്ചാട്ട കവാടവും പരിസരങ്ങളിലും വലിയ തോതില്‍ വെള്ളം ഉയര്‍ന്നു. ചാര്‍പ്പ, വാഴച്ചാല്‍, ഇട്യായിനി ഭാഗങ്ങളിലെ റോഡില്‍ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Post Your Comments