ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി . വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
അതേസമയം, യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നീക്കത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി. ഇതിന് പിന്നാലെ ബ്രിട്ടന്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയും തീരുമാനം മാറ്റിയത്.
അതേസമയം, കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍കോട് 159 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്.
Post Your Comments