Latest NewsNewsInternational

പട്ടാപ്പകല്‍ യുവതിയെ ട്രെയിനില്‍ പീഡിപ്പിച്ചു,പ്രതികരിക്കാതെ യാത്രക്കാര്‍ :പലരും മത്സരിച്ച് ഫോണില്‍ ദൃശ്യങ്ങള്‍ എടുത്തു

വാഷിംഗ്ടണ്‍: പട്ടാപ്പകല്‍ ട്രെയിനില്‍ വെച്ച് യുവതി പീഡനത്തിനിരയായി. ഫിലാഡല്‍ഫിയയിലെ സൗത്ത് ഈസ്റ്റേര്‍ണ്‍ പെന്‍സില്‍വേനിയ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ട്രെയിനില്‍ വെച്ചാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ യുവതി പീഡനത്തിനിരയായിട്ടും മറ്റ് യാത്രക്കാര്‍ പ്രതികരിച്ചില്ലെന്ന് പോലീസ് അറിയിച്ചു.

Read Also : വരുന്നത് ഈ തലമുറയിലെ ആരും കാണാത്ത കാറ്റ്: കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നു പ്രചരണം, സത്യാവസ്ഥ

സംഭവത്തില്‍ ഫിസ്റ്റണ്‍ എന്‍ഗോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും യുവതിയും ഒരേ സ്ഥലത്തുനിന്നാണ് ട്രെയിനില്‍ കയറിയത്. തുടര്‍ന്ന് പ്രതി പല തവണ യുവതിയെ ശല്യം ചെയ്തു. ഇതിന് എതിര്‍ത്ത യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

‘പത്തോളം യാത്രക്കാര്‍ യുവതി ആക്രമിക്കപ്പെടുന്നത് കണ്ടു എന്നാല്‍ ആരും തന്നെ പ്രതികരിച്ചില്ല. ആളുകള്‍ പ്രതികരിക്കില്ലെന്ന് കണ്ട അക്രമി ഏകദേശം നാല്‍പ്പത് മിനിറ്റ് നേരം യുവതിയെ പീഡിപ്പിച്ചു. ഒരുപക്ഷേ യാത്രക്കാര്‍ 911 എന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നുയെങ്കില്‍ ഈ അനിഷ്ടസംഭവം തടയാമായിരുന്നു’ സെപ്റ്റ ട്രാന്‍സിറ്റ് പോലീസ് ചീഫ് തോമസ് നെസ്റ്റല്‍ പറഞ്ഞു.

‘സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആളുകള്‍ പ്രതികരിക്കന്നുണ്ടോ എന്ന് ഞങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍ ആരും തന്നെ പ്രതികരിച്ചില്ല, മറിച്ച് എല്ലാവരും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം ശ്രദ്ധിക്കാതെ ഇരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button