Latest NewsIndiaNews

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ: ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്ന് ബിജെപി

രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തിന് ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേതാവിന്റെ പ്രസ്താവന.

‘ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’ – നളിന്‍ കുമാര്‍ പറഞ്ഞു.

Reda Also  :  ‘പിരീഡ്‌സ്’ വൈകിയാല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്!

അതേസമയം രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തിന് ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. ‘നമ്മൾ സംസ്‌കാരത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതെന്ന് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു. ഇതിനോട് ബി.ജെ.പിയും യോജിക്കുമെന്നാണ് കരുതുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി അധ്യക്ഷന്റെ അപകീർത്തിപരമായ പരാമർശത്തിൽ മാപ്പ് പറയാൻ അവർ തയ്യാറാവണം’-ഡി.കെ ശിവകുമാർ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button