ജീരകം നമ്മൾ കരുതുന്നത് പോലെ അത്ര നിസാരവസ്തുവൊന്നുമല്ല. കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തിനുണ്ട്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം.
ജീരകം കഴിക്കുന്നത് അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിതമായ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ഡോ. അഞ്ജു സൂദ് പറഞ്ഞു.
Read Also : പാക്കിസ്ഥാനുമായി ചേര്‍ന്ന് കറാച്ചിയില്‍ എല്‍ടിടിഇയുടെ ലഹരിക്കടത്ത്: പാക്ക് പൗരനെ പിടികൂടാനൊരുങ്ങി എന്‍ഐഎ
വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അവർ പറയുന്നു. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യുന്നു. വണ്ണം കുറയ്ക്കാനായി ജീരക വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് വേണം കുടിക്കേണ്ടതെന്നും ഡോ. അഞ്ജു സൂദ് പറയുന്നു.
Post Your Comments