മുംബയ്: ആഡംബര കപ്പലിലെ ലഹരികേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്‌റ്റിന് കാരണമായത് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലെഓഫീസറുടെ പ്രതികാര നടപടിയാണെന്ന് സുപ്രീംകോടതിയിൽ ഹർജിയുമായി ശിവസേന നേതാവ് കിഷോർ തിവാരി. മഹാരാഷ്‌ട്രയിലെ കാർഷിക ആക്‌ടിവിസ്‌റ്റും മന്ത്രിയുമാണ് കിഷോർ തിവാരി.
എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് ബോളിവുഡിൽ അരങ്ങേറ്റത്തിന് സാധിക്കാത്തതിന്റെ പ്രതികാരമാണ് സംഭവമെന്നും വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നും തിവാരി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. സിനിമാ താരങ്ങളെയും ഫാഷൻ മോഡലുകളെയും ലക്ഷ്യമിടുന്ന വൃത്തികെട്ട നയമാണ് എൻസിബിയ്‌ക്കെന്നും ആര്യൻ ഖാന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നും കിഷോർ തിവാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ 17 ദിവസങ്ങളായി ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായാണ് ആര്യൻ ഖാനെ ജയിലിലടച്ചിരിക്കുന്നതെന്നും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് ആര്യൻ ഖാനെയും മറ്റ് ഏഴുപേരെയും എൻസിബി അറസ്‌റ്റ് ചെയ്‌തതെന്നും തിവാരി ആരോപിച്ചു.
Post Your Comments