ന്യൂഡല്‍ഹി: മുസ്ലിങ്ങളുടെ പേരില്‍ സാമൂഹ്യവിരുദ്ധരാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയതെന്ന് എസ് ഡി പി ഐ. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദു സമുദായാംഗങ്ങളെയും ആക്രമിക്കുന്നതിനെതിരേ എസ്ഡിപിഐ രംഗത്തിറങ്ങുമെന്നും ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.
Also Read:മീലാദുന്നബി ആശംസകള്‍, സമാധാനവും സമൃദ്ധിയും എല്ലായിടത്തുമുണ്ടാകട്ടെ: ആശംസകളുമായി പ്രധാനമന്ത്രി
‘ഏത് ജനാധിപത്യ സംവിധാനത്തിലും ഭൂരിപക്ഷ സമുദായക്കാര്‍ക്കുള്ള എല്ലാ സിവില്‍ അധികാരങ്ങളും സ്വാതന്ത്ര്യവും അവകാശങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു അനുവദിക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഭൂരിപക്ഷസമൂഹത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യണം. എങ്കില്‍ മാത്രമേ സമൂഹത്തില്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ കഴിയൂ’, ഫൈസി പറഞ്ഞു.
‘മതത്തിന്റെയോ ജാതിയുടെയോ മറ്റെന്തെങ്കിലും വ്യത്യാസത്തിന്റെയോ പേരില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങളും അപലപിക്കപ്പെടണം. ജനാധിപത്യം എന്നത് ഭൂരിപക്ഷ ആധിപത്യമല്ല. മറിച്ച് ന്യൂനപക്ഷ സംരക്ഷണമാണ്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഹിന്ദു സമൂഹത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളെ വേണ്ട വിധം പ്രതിരോധിക്കണം’, ഫൈസി ആവശ്യപ്പെട്ടു.
Post Your Comments