Latest NewsKeralaNews

കൊച്ചിയിലെ വസതിയിൽ വെച്ചും മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചു, ഭയം കൊണ്ട് പുറത്തുപറഞ്ഞില്ല: മോൻസനെതിരെ പോക്സോ കേസ്

കൊച്ചി: സാമ്പത്തിക കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2019 ൽ മോൻസന്റെ കൊച്ചിയിലെ വസതിയിൽ വെച്ചും കൊച്ചിയിലെ മറ്റൊരു വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നുവെന്ന് പെൺകുട്ടിയും മാതാവും നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭയം കൊണ്ടായിരുന്നു ഇത്രയും കാലം ഒന്നും മിണ്ടാതെ ഇരുന്നതെന്നും ഇവർ വ്യക്തമാക്കി.

Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

നേരത്തെ, എറണാകുളം സ്വദേശിനിയായ യുവതി, മോൻസൻ തന്നെ ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ചേർത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നിന്ന് പിൻമാറാൻ പത്ത് ലക്ഷം രൂപ മോൻസൻ വാഗ്ദാനം ചെയ്തു എന്നാണ് പരാതി. ബലാത്സംഗ കേസിലെ പ്രതിയെ രക്ഷിക്കാൻ മോൻസൻ മാവുങ്കൽ പൊലീസ് സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

പരാതിയുമായി മുന്നോട്ട് പോയാൽ കുടുംബത്തെ ഹണിട്രാപ്പ് കേസിൽപെടുത്തുമെന്നായിരുന്നു മോൻസന്‍റെ ഭീഷണി. ചേർത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോൻസന്‍റെ ഇടപെടലുകൾ. മോൻസനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പൊലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട്പോയില്ല എന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button