Latest NewsKeralaNews

‘ക്യാമ്പ് തുറക്കുമ്പോൾ മുതൽ ഇരക്കേണ്ട സ്ഥിതിയാണല്ലോ, വല്ലാത്ത പുരോഗമനം തന്നെ’: സഹായം ചോദിച്ച കളക്ടർക്കെതിരെ സോഷ്യൽമീഡിയ

ഒരു ആവശ്യം വന്നാൽ സഹായിക്കാൻ മനസുള്ള ഒട്ടേറെ പേർ നാട്ടിൽ ഉണ്ട്, അവരെ ഇത് പോലെ വെറുപ്പിക്കരുത്

ആലപ്പുഴ : 2018 ലും19 ലും ശക്തമായ മഴയെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ സംസ്ഥാനത്തിന് നിരവധി സഹായമാണ് ലഭിച്ചത്. ദുരിത ബാധിതർക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പോലും സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇവയൊന്നും തന്നെ ദുരിത ബാധിതർക്ക് നൽകാതെ പാഴാക്കിയതിനെ കുറിച്ചും, ഫണ്ട് തട്ടിപ്പിനെ കുറിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായ ഉടൻ സഹായം അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ കളക്ടറിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. രാവിലെ 9.30 മുതൽ 5.30 വരെ മാത്രം സഹായം സ്വീകരിക്കുമെന്ന കളക്ടറുടെ അറിയിപ്പും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഓഫീസ് ടൈമിൽ മാത്രം സഹായം കൈപ്പറ്റുന്നതാണോ ഉദ്യോഗസ്ഥർ എന്നും ചിലർ പോസ്റ്റിന് താഴെ കമന്റായി ചോദിക്കുന്നുണ്ട്.

Read Also : ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു

‘ഒരു ഭരണകൂട സംവിധാനത്തിന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പറ്റില്ലേ ഭരണ കർത്താക്കളും ഉദ്യോഗസ്ഥരും വീടുകൾ കയറി പിച്ച എടുക്ക്, ഓരോ വർഷവും കോടികളുടെ വികസനം പറയുന്ന സർക്കാരിന് ഒരു മഴ പെയ്താൽ ഒരു പ്രകൃതി ക്ഷോഭം വന്നാൽ ഇരക്കേണ്ട സ്ഥിതി വല്ലാത്ത പുരോഗമനം തന്നെ..അടിയന്തര സാഹചര്യത്തിൽ ചിലവാക്കാൻ ഫണ്ടും ഇല്ല ഉള്ളതോ പൊതു കടം കഴിഞ്ഞ കുറെ നാളുകളായി കോവിഡ് വന്ന് സാധാരണ ജനങ്ങളുടെ സാമ്പത്തിക അടിത്തറ താറുമാറായി അതിനിടയിലും പെറ്റി അടിച്ചും ഓരോ ഫീസും കൃത്യമായി(കറന്റ്, വെള്ളം, കരം)വാങ്ങുവാനും ഉത്സാഹം അതിനൊന്നും ഒരു വിട്ടുവീഴ്ച ചെയ്യാത്ത ഭരണകൂടമേ ലജ്ജിക്കുന്നു നിങ്ങളെ ഓർത്ത്’-എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

‘സർക്കാരിന് എന്താണ് പണി കളക്ടർ,സർക്കാരിനെ സമീപിക്കൂ ആദ്യം, എന്നിട്ട് നടപടി ഇല്ലെങ്കിൽ ജനങ്ങളെ സമീപിക്കൂ കളക്ടർ സർ’-എന്നാണ് മറ്റൊരാൾ പറയുന്നത്. ‘ഒരു ആവശ്യം വന്നാൽ ശരീരം കൊണ്ടും അർഥം കൊണ്ടും സഹായിക്കാൻ മനസുള്ള ഒട്ടേറെ പേർ നാട്ടിൽ ഉണ്ട് , അവരെ ഇത് പോലെ വെറുപ്പിക്കരുത്. ആദ്യത്തെ ക്യാമ്പ് തുറക്കുമ്പോൾ മുതൽ ബ്രഷും ചീപ്പും ഒക്കെ നാട്ടുകാർ തരണം എന്ന് പറഞ്ഞ് കളക്ഷൻ സെന്റര് തുറന്ന് ഇരിക്കലാണോ കളക്ടറുടെ ജോലി ? ഇതിനൊന്നും ഫണ്ട് ഒന്നും ഇല്ലേ ?’- എന്നും മറ്റൊരാൾ ചോദിക്കുന്നു. ‘എന്റെ വക നല്ല ക്ലീൻ ചെയ്ത ചിരട്ട എത്തിച്ചു തരാം, അതുവെച്ച് തെണ്ടിയാൽ കുറച്ചു കൂടുതൽ കിട്ടും’- എന്നും പരിഹസിച്ച് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button