ഭോപ്പാൽ: ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ജിമ്മിൽ വച്ച് യുവതിയെ കയ്യേറ്റം ചെയ്ത് ഭാര്യ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മധ്യപ്രദേശിലെ ഭോപ്പാളിൽ നടന്ന സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതികൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഒക്ടോബർ 15ന് കോ-ഇ-ഫിസ പ്രദേശത്ത് നടന്ന സംഭവത്തിൽ മുപ്പത്കാരിയായ യുവതി അവരുടെ സഹോദരിയോടൊപ്പം, തന്റെ ഭർത്താവ് കാമുകിയോടൊപ്പം വ്യായാമം ചെയ്യുന്ന ജിമ്മിൽ വേളയിൽ കടന്നു ചെല്ലുകയായിരുന്നു എന്ന് കോ-ഇ-ഫിസ പോലീസ് സ്റ്റേഷൻ ഇൻചാർജ് അനിൽ ബാജ്പായ് പറഞ്ഞു.
തന്റെ ഭർത്താവിന് ജിമ്മിലെ ഈ സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അവർ ചെരിപ്പുകൾ കൊണ്ട് ആ യുവതിയെ അടിക്കാൻ തുടങ്ങി. പുരുഷന്മാർ ഉൾപ്പെടെയുള്ളവർ അവരെ തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. മർദ്ദനം പത്തുമിനിറ്റോളം നീണ്ടുനിന്നു.പോലീസ് വ്യക്തമാക്കി. അതേസമയം, നൂർമഹൽ റോഡിലെ താമസക്കാരനായ യുവാവ് ഭാര്യയുടെ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ കാമുകിയെന്ന് ഭാര്യ മുദ്രകുത്തിയ സ്ത്രീയെ അറിയുക പോലുമില്ലെന്ന് ഇയാൾ അവകാശപ്പെട്ടു.
Post Your Comments