News

ഹിന്ദുക്കൾക്കെതിരായ അക്രമം: ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ്

മുംബൈ: ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ. ബംഗ്ലാദേശില്‍ ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണ സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നാലെയാണ് ട്വിറ്ററിൽ അദ്ദേഹം പ്രതികരണം അറിയിച്ചത്.

‘ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അക്രമങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്.
മതപീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സിഎഎ ഭേദഗതി ചെയ്യണം. ഇന്ത്യന്‍ മുസ്ലിങ്ങളെ ബംഗ്ലാദേശി ഇസ്ലാമിസ്റ്റുകളുമായി തുലനം ചെയ്യുന്ന എല്ലാ വര്‍ഗീയ ശ്രമവും രാജ്യം തള്ളിക്കളയുകയും തടയുകയും വേണം.’ മിലിന്ദ് ദേവ്‌റ ട്വീറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button