ലുധിയാന: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരു പുതിയ രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആഴ്ചകൾക്കുശേഷമാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം. പാർട്ടിയിൽ നേരിടുന്ന അപമാനം തനിക്ക് തുടരാനാകില്ലെന്ന് പറഞ്ഞ് അമരീന്ദർ സിംഗ് സെപ്റ്റംബർ 18 ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
നിയമസഭാകക്ഷി നേതാവ് കൂടിയായ മുഖ്യമന്ത്രിയെ അറിയിക്കാതെ പാർട്ടി പഞ്ചാബിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ യോഗം വിളിച്ചതിന് ശേഷമാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.പഞ്ചാബിലെ രാഷ്ട്രീയ നാടകം ആരംഭിച്ചത് അമരീന്ദർ സിംഗിന്റെ എതിർപ്പിനെ അവഗണിച്ച് ജൂലൈയിൽ പഞ്ചാബ് കോൺഗ്രസിന്റെ പ്രസിഡന്റായി നവജ്യോത് സിംഗ് സിദ്ദുവിനെ നിയമിച്ചതു കൊണ്ടാണ്. 12 ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 30 ന്, താൻ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിരമിക്കുന്നതായി ക്യാപ്റ്റൻ പ്രഖ്യാപിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അദ്ദേഹം പുറത്തായതിന് തൊട്ടുപിന്നാലെ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാവി രാഷ്ട്രീയ നടപടികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു. എന്നിരുന്നാലും, സിംഗ് ആ അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞു, താൻ ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസ്താവിച്ചു.
സിംഗിന്റെ നിഷേധത്തിനുശേഷം, സിംഗ് ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഒരു ഡസനോളം കോൺഗ്രസ് നേതാക്കളും എംഎൽഎമാരും അദ്ദേഹത്തോടൊപ്പം ചേരാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. വൃത്തങ്ങൾ അനുസരിച്ച്, നിയമസഭാംഗങ്ങൾ മാത്രമല്ല, അകാലികളോട് അതൃപ്തിയുള്ള ചില പ്രമുഖ വ്യക്തികളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments