പ്രമുഖ ചാനലിലെ പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. പരിപാടിക്കിടിയിൽ അതിഥിയായി എത്തിയ നടി മുക്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും പരിപാടിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ചേർന്ന് വനിത കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്തയച്ചിരുന്നു. സംഭവത്തിൽ മുക്തയ്ക്കെതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ.
മറ്റൊരു വീട്ടിലേക്ക് ചെന്നുകയറുന്നതിനാൽ പിൻകുട്ടികൾ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് പറയുന്നത് തീർത്തും മോശമാണെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു. ഒരു ചെറിയ പെൺകുട്ടിയെ വളർത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാൻ നാണമില്ലേ എന്നും എത്ര പേര് ഇത് കാണുന്നതാണെന്നും ശ്രീലക്ഷ്മി അറയ്ക്കൽ രൂക്ഷമായി വിമർശിക്കുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പെൺപിള്ളേരായൽ ക്ലീനിങ്ങും കുക്കിങ്ങും അറിഞ്ഞിരിക്കണം എന്ന് നടി മുക്ത. ഈ ചെറിയ പെൺകുട്ടി നാളെ വേറൊരു വീട്ടിൽ പോകാൻ ഉള്ളതാണ് പോലും..അതിനാൽ cleaning n cooking അറിഞ്ഞിരിക്കണം പോലും. കല്യാണം കഴിച്ച പെൺകുട്ടികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം cleaning and cooking ആണെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? Cleaning and cooking ഏതൊരാളും പഠിക്കുന്നത് നല്ലതാണ്, പക്ഷെ അത് നാളെ ഒരു വീട്ടിൽ കയറി ചെല്ലണ്ടവൾ ആണ് എന്ന് പറഞ്ഞ് ചെയ്യിക്കുന്നത് എന്ത് ദുരന്തം ആണ്? ഒരു ചെറിയ പെൺകുട്ടിയെ വളർത്തിക്കൊണ്ടു വരുന്ന ഒരു സെലിബ്രിറ്റിക്ക് ഇത്രേം വലിയ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഇത്രേം വലിയ വൃത്തികേട് വിളിച്ച് പറയാൻ നാണമില്ലേ?എത്ര പേര് ഇത് കാണുന്നതാണ്. ഇത് കേൾക്കുന്ന അവതാരിക അതിനെ കുറിച്ച് പറയുന്നതാണ് ഏറ്റവും വലിയ ദുരന്തം . ഇത് മെച്ചൂരിറ്റി ആണ് പോലും .എന്ത് ദുരന്തമാണ് ഇവരുടെ വായിൽനിന്ന് വരുന്നത്.
Post Your Comments