Latest NewsCarsNewsTechnologyAutomobile

3000 ബിഎച്ച്പി കരുത്ത്, 108 കോടി രൂപ വില: വിപണിയെ ഞെട്ടിക്കാന്‍ അള്‍ട്രാകാര്‍

ഏഥൻസ്: ഗ്രീക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ എസ് പി ഓട്ടോമോട്ടീവ് ലോകത്തിലെ ആദ്യ അൾട്രാകാർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 3000 ബിഎച്ച്പി കരുത്തോടെ എത്തുന്ന ഈ കാറിന്റെ പേര് കെയോസ് എന്നാണെന്നും വാഹനത്തിന്റെ ബുക്കിംഗ് എസ് പി ഓട്ടോമോട്ടീവ് ഉടൻ സ്വീകരിക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കെയോസിന്റെ അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളർ (ഏകദേശം 48.5 കോടി രൂപ) ആവും വില എന്നാണ് റിപ്പോർട്ട്. എന്നാൽ 3,000 ബിഎച്ച്പി എൻജിനോടെയെത്തുന്ന പുതിയ പതിപ്പിനു 1.44 കോടി ഡോളർ അഥവാ 108 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വിലയൊന്നും റിപ്പോർട്ടുകളുണ്ട്.

നാലു ലിറ്റർ ഇരട്ട ടർബോ വി10 എൻജിനായിരിക്കും കെയോസിന് കരുത്തേകുക എന്ന് എസ്പി ഓട്ടോമോട്ടീവ് വ്യക്തമാക്കുന്നു. മധ്യത്തിലായി ഘടിപ്പിക്കുന്ന എൻജിൻ രണ്ട് ട്യൂണിങ് സ്ഥിതികളിൽ ലഭ്യമാകും. പരമാവധി 2000 ബിഎച്ച്പി കരുത്തും 3000 ബിഎച്ച്പി കരുത്തും എൻജിൻ സൃഷ്ടിക്കും. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്സാവും ട്രാൻസ്മിഷൻ.

Read Also:- ആസ്മയെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് നവംബർ ഒന്നിനായിരിക്കുമെന്നാണ് സൂചന. തുടർന്ന് ബുക്കിംഗും സ്വീകരിച്ചു തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം തുടക്കത്തിൽതന്നെ കാർ കൈമാറുമെന്നും കമ്പനി വ്യക്തമാക്കി. പരമാവധി പതിനഞ്ചോ ഇരുപതോ കാർ മാത്രം നിർമ്മിക്കാനാണ് എസ് പി ഓട്ടോമോട്ടീവിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button