കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ തീകൊളുത്തി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിലാണ് സംഭവം. തീകൊളുത്തിയ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ രക്ഷിച്ചു. തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ.
കാറില്‍നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ആണ് യുവാവിന് രക്ഷകനായത്. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് യുവാവിനെ പുറത്തെടുത്തത്. പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. തീ പടരുന്നതിന് മുമ്ബ് തന്നെ ആളുകള്‍ യുവാവിനെ രക്ഷിക്കുകയായിരുന്നു.
ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും യുവാവ് ചോദ്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Post Your Comments