പഞ്ചാബ്: ജലന്ധറില്‍ റോഡു മുറിച്ച് കടക്കുന്നതിനിടെ യുവതികളെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. യുവതികളില്‍ ഒരാള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതികളെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
തിങ്കളാഴ്ച രാവിലെ 8.30 ഓടെ റോഡ് കടക്കുന്നതിനായി ഡിവൈഡറില്‍ കാത്തുനില്‍ക്കുകയായിരുന്നു യുവതികള്‍. ഈ സമയത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറായ അമൃത് പാല്‍ സിങ്ങാണ് കാര്‍ ഓടിച്ചത്. കാര്‍ ഷോറൂമില്‍ ജോലി ചെയ്യുന്ന നവ്‌ജ്യോത് കൗര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
അപകടത്തിനു പിന്നാലെ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കൊല്ലപ്പെട്ട നവ്‌ജ്യോത് കൗറിന്റെ പിതാവ് തേജിന്ദര്‍ കൗര്‍ ആവശ്യപ്പെട്ടു.
#Punjab #ScaryVisual A car hits on two girls crossing Jalandhar -Chandigarh Highway, One girl died at the spot & another seriously injured #Accident pic.twitter.com/SjqLChZHg1
— Utkarsh Singh (@utkarshs88) October 18, 2021
Post Your Comments