Latest NewsIndiaNews

രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് വിദ്യാര്‍ത്ഥികള്‍: പലരംഗങ്ങളിലും ബോളിവുഡ് ഗാനങ്ങളുടെ അകമ്പടി, അശ്ലീല സംഭാഷണങ്ങള്‍

രാമായണത്തെ പാരഡി രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന നാടകത്തിലുടനീളം രാമയണകഥയെയും കഥാപാത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നുണ്ട്

ഡല്‍ഹി: ഇതിഹാസമായ രാമയണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍. അണ്‍അക്കാദമി വ്ളോഗിനായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിന്റെ ചിലഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read Also : സിംഘു അതിര്‍ത്തിയിലെ കൊലപാതകത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക പ്രതിഷേധവുമായി കൂട്ടിക്കുഴയ്ക്കുന്നു: ടികായത്

രാമായണത്തെ പാരഡി രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന നാടകത്തിലുടനീളം രാമയണകഥയെയും കഥാപാത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നുണ്ട്. പലരംഗങ്ങളും ബോളിവുഡ് ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ശ്രീരാമനും ശൂര്‍പ്പണഖയും തമ്മിലുള്ള സംഭാഷണത്തെയും ഇവര്‍ അശ്ലീലമായാണ് നാടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാമം തോന്നുണ്ടെങ്കില്‍ തന്റെ അനുജന്‍ ലക്ഷ്മണനെ സമീപിക്കൂവെന്ന് നാടകത്തിലെ ശ്രീരാമ കഥാപാത്രം അവതരിപ്പിച്ചയാള്‍ പറയുന്നുണ്ട്. ശൂര്‍പ്പണഖ ലക്ഷ്മണന്റെ അടുത്തു പോകുമ്പോള്‍ ബോളിവുഡ് ഗാനമാണ് പശ്ചാത്തലമായി കേള്‍പ്പിക്കുന്നത്. ഇതിന് സമാനമാണ് നാടകത്തിലെ പലരംഗങ്ങളും. രാമായണ കഥയെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button