KeralaLatest NewsNews

കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കില്ല : നയത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: കേരളത്തില്‍ പൗരത്വനിയമം നടപ്പാക്കില്ലെന്നു പറഞ്ഞാല്‍ നടപ്പാക്കില്ലെന്നു തന്നെയാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നിയമം ഒരു സംസ്ഥാനത്തു മാത്രം നടപ്പാക്കാതിരിക്കാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടായിരുന്നുവെന്നും മുന്‍ മന്ത്രി പി.എം. അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

‘രാജ്യത്തെ പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം നടന്നപ്പോള്‍ വേറിട്ട ശബ്ദമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു. പല എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കാനും മതനിരപേക്ഷത തകര്‍ക്കാനുമുള്ള ശ്രമം നടക്കുന്നുണ്ട്’ . പി.എം. അബൂബക്കര്‍ മതനിരപേക്ഷതക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനമെടുത്തിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തണം’ ,പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button