ThiruvananthapuramKeralaLatest NewsNews

ഏത് ഡാം തുറക്കണം: ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും

ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് വിദഗ്ധ സമിതി തിരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Read Also : കക്കി ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു, പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത: ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കുകയും പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കുകയും വേണം.

സംസ്ഥാനത്ത് നിലവില്‍ 184 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമായി. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button