അബുദാബി: അബുദാബിയിലെ എല്ലാ സർക്കാർ സേവനങ്ങളും 2021 അവസാനത്തോടെ ഓൺലൈനാകും. TAMM എന്ന ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അബുദാബിയിലെ സർക്കാർ സേവനങ്ങളെല്ലാം ലഭ്യമാകും. നിലവിൽ 600-ലധികം സർക്കാർ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്നും വർഷാവസാനത്തോടെ 700 ൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി ഡിജിറ്റൽ ചാനൽ ഡയറക്ടർ ഹമ്മദ് അൽ ഹമ്മദി വ്യക്തമാക്കി.
അബുദാബിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളുമായും സഹകരിച്ച് വികസിപ്പിച്ച ഗദാൻ 21 ന്റെ ഉത്പന്നമായ TAMM, യുഎഇ തലസ്ഥാന നിവാസികൾക്ക് തടസ്സമില്ലാത്ത സേവന അനുഭവങ്ങൾ നൽകുന്നതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ അബുദാബിയിലെ താമസക്കാരുടെയും പൗരന്മാരുടെയും ജീവിതം എളുപ്പവും ലളിതവുമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനകം 30 ലധികം സ്ഥാപനങ്ങളുടെ സേവനങ്ങൾ TAMM ആപ്പിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സേവനങ്ങൾ ഉടൻ അപ്‌ഗ്രേഡ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments